വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാറിെൻറ അപ്പീൽ ഹരജിയിൽ ഹൈകോടതി നവംബർ ഒമ്പതിന് അന്തിമവാദം തുടങ്ങും.
നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.