പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെ’ട്ടും കേസ് പുന: രന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളും സമരസമിതിയും നിയമകാര്യ പട്ടികജാതി -വര്‍ഗ്ഗ മന്ത്രി എ കെ ബാലന്റെ വീട്ടിലേയ്ക്ക് നടത്തിയ കാല്‍നട യാത്ര മന്ത്രിയുടെ വസതിക്കു മുന്നില്‍ പോലീസ് തടഞ്ഞു.മാതാപിതാക്കളേയും സമരപ്രതിനിധികളേയും മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മന്ത്രിയുടെ വസതിക്കു മുമ്പിലെ പ്രതിഷേധ യോഗം ദളിത് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേഷ് ഉദ്ഘാടനം ചെയ്തു. സമര സമിതി കണ്‍വീനര്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷനായി. സി ആര്‍ നീലകണ്ഠന്‍, ഫാ: വട്ടോളി, ബാലമുരളി കഞ്ചിക്കോട്, മാരിയപ്പന്‍, റെയ്മണ്ട് ആന്റണി, കബീര്‍മാസ്റ്റര്‍, എം എം കബീര്‍, പി എച്ച് കബീര്‍, മാര്‍ഷല്‍, നൗഫിയ, അനിത ഷിനു, ഗോപാലന്‍ അട്ടപ്പള്ളം, അമ്പലക്കാട് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.