വാളയാർ കേസ് നീതിക്കായി അഭിഭാഷകസംഘം
പാലക്കാട് വാളയാറിൽ രണ്ടു സഹോദരിമാർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റംവരെയും പോകുമെന്ന് സർക്കാർ അഭിഭാഷകസംഘം. വാളയാറിലെത്തി കുട്ടികളുടെ അമ്മയെ കണ്ട ശേഷം മാധ്യമപ്രപവർത്തകരോട് സംസാരിക്കുകയായിരുന്നു ഇവർ. പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ സർക്കാർ ആറ് അപ്പീൽ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. കുട്ടികളുടെ അമ്മയും അപ്പീൽ നൽകി. കേസ് ഒമ്പതിന് ഹൈക്കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംഘം കുട്ടികളുടെ അമ്മയെ കണ്ടത്. സർക്കാർവാദവും അമ്മയുടെ വാദവും ഒന്നായതിനാൽ വേഗത്തിൽ തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ കേസിൽ തുടരന്വേഷണം സാധ്യമാകും. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെങ്കിൽ പ്രോസിക്യൂഷനു അന്നുതന്നെ വിചാരണക്കോടതിയെ അറിയിക്കാമായിരുന്നു. അതിന് സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. ഈ കേസിൽ അതുണ്ടായില്ല. വിധിവന്നശേഷം അതിന്റെ പ്രോസിക്യൂട്ടർ അന്വേഷണവീഴ്ച പറയുന്നതിൽ അർഥമില്ല.