സിബിഐയും സർക്കാരും പ്രതികളും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് തങ്ങളെ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് വാളയാർ പെണ്‍കുട്ടികളുടെ മാതാവ്.
കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും കരുതിയാണ് പ്രതിയാക്കാൻ ശ്രമിക്കുന്നതെന്നും മാതാവ് പറഞ്ഞു.
സമരവുമായി മുന്നോട്ട് പോകുന്നു എന്ന് കണ്ടെത്തിയപ്പോഴാണ് തങ്ങളെ പ്രതിയാക്കിയത്. സിബിഐക്ക് മുൻപെ തങ്ങള്‍ പ്രതിയിലെത്തുമോ എന്ന ഭയമാണ് ഇത്തരത്തിലൊരു നീക്കത്തിന് പിന്നില്‍.
സർക്കാറും സിബിഐയും പ്രതികളും ഒത്തുകളിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പീഡനത്തെ പറ്റി കൃത്യമായി പറയുന്നുണ്ട്, പക്ഷെ പ്രതിയെ കണ്ടെത്താൻ പോലും സിബിഐ ശ്രമിക്കുന്നില്ലായെന്നും വാളയാർ പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു.