വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ. ഇവര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തിക്കൊണ്ടാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. പെണ്‍കുട്ടികള്‍ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നുമുള്ള വാദം ഉന്നയിച്ചുകൊണ്ടാണ് സിബിഐ ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്.
ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നേരത്തെ നിർദേശിച്ചപ്പോള്‍ പ്രദേശ വാസികളെ പ്രതികളാക്കി കുറ്റപത്രം നല്‍കിയിരുന്നു.