പാലക്കാട് നിലനിർത്തിയതിന്റെ ആഘോഷ പ്രകടനത്തോട് അനുബന്ധിച്ച് നഗരസഭാ കെട്ടിടത്തിന് മുകളിൽ ബിജെപി സ്ഥാപിച്ച കൂറ്റൻ ജയ് ശ്രീറാം ഫ്ലക്സിനെതിരെ വി. ടി ബൽറാം എംഎൽഎ. ഇങ്ങനെയും ചിലത് കാണേണ്ടി വരുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ദുര്യോഗം എന്ന കുറിപ്പോടെയാണ് എംഎൽഎ ചിത്രം പങ്കുവച്ചത്.