പാലക്കാട് പുതിയവിമാനത്താവളം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
പാലക്കാട് പുതിയ വിമാനത്താവളത്തിനായി അപേക്ഷനല്‍കിയാല്‍ പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി.യെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വിമാനത്താവളം നിർമിക്കുന്നതിനുള്ള അപേക്ഷ സംസ്ഥാനസർക്കാരില്‍നിന്നോ വിമാനത്താവള ഡിവലപ്പറില്‍നിന്നോ ലഭിച്ചാല്‍ നിലവിലുള്ള നയത്തിലെ വ്യവസ്ഥകളനുസരിച്ച് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.