മുത്തശ്ശന്കാറുകള്ക്ക് ഇനി മോചനം
പാലക്കാട് മുത്തശ്ശന് കാറുകള്‍ക്ക് ഇനി പുതുജീവന്‍. 50 വര്‍ഷം പഴക്കമുളള കാറുകള്‍ പൈതൃകസ്വത്തായി സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഉപയോഗശൂന്യമായി കിടക്കുന്ന പഴയകാറുകള്‍ പുതുജീവന്‍ നല്കാന് പാലക്കാട്ടെ കാര്‍ പ്രേമികള്‍ക്കായി ആര് ആര് വിന്റേജ് ആന്റ് ക്ലാസിക് ഫാക്ടറി ഒരുങ്ങുന്നു. നാളെ രാവിലെ 9.30 ന് ആര് ടി ഒ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. അന്യസംസ്ഥാനങ്ങളില്‍ നിന്നുമായി 50 വര്‍ഷത്തോളം പഴക്കമുള്ള 16 കാറുകള്‍ ഇതിനോടകം ഫാക്ടറിയില്‍ എത്തിയതായി മാനേജിംഗ് ഡയറ്കടര്‍ ടി കെ രാജേഷ് പറഞ്ഞു. മുത്തശ്ശന്മാരേയും മുത്തശ്ശിമാരേയും സ്നേഹിക്കുന്നതുപോലെ അവര്‍ ഉപയോഗിച്ചിരുന്ന കാറുകളും സ്നേഹിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കാടാംങ്കോട് അയപ്പന് കാവ് റോഡിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുക.
രമ്യ ലക്ഷ്മിനാരായണന്, പ്രദീപ് ഈപ്പന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.