പാലക്കയം കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റവന്യൂമന്ത്രി കെ.രാജൻ അംഗീകരിച്ചു. പാലക്കയം വില്ലേജ് ഓഫീസർക്കെതിരെയും നടപടി എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സുരേഷ് കുമാറിൽ നിന്ന് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമാണ് വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തത്. മണ്ണാർക്കാട് വില്ലേജ് ഓഫീസിനടുത്തുള്ള ജിആർ ഷോപ്പിങ് കോംപ്ലക്സിലെ മുകൾനിലയിൽ 2500 രൂപ മാസവാടകയിൽ ഇയാൾ താമസിക്കുന്ന ഒറ്റമുറിയിൽനിന്നാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്.