വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന;50000. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ റിമാൻഡിൽ
കോങ്ങാട്: വില്ലേജ് ഒന്ന് ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ50000. കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥർ റിമാൻഡിൽ . വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ പറളി ചന്തപ്പുര സ്വദേശി മനോജ് കുമാർ (48), പാലക്കാട് കൊപ്പം സ്വദേശി പ്രസന്നൻ (50) എന്നിവരാണ് പിടിയിലായത്.
കോങ്ങാട് ചെല്ലിക്കൽ സ്വദേശി കുമാരന്റെ 16 സെന്റ് സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചപ്പോൾ റിപ്പോർട്ട് തയാറാക്കി നൽകാൻ ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലം പരിശോധിച്ച് രണ്ട് തവണകളായി 5000 രൂപ കൈപ്പറ്റി. വ്യാഴാഴ്ച ഉച്ചക്ക് 12ന് കോങ്ങാട് വില്ലേജ് ഓഫിസിൽ ഉദ്യോഗസ്ഥർക്ക് അര ലക്ഷം കൈമാറുന്ന സമയത്താണ് വിജിലൻസ് എത്തി ഇരുവരെയും പിടികൂടിയത്.
പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി ഷംസുദ്ദീൻ, പൊലീസ് ഇൻസ്പെക്ടർമാരായ എം.യു. ബാലകൃഷ്ണൻ, എ.ജെ. ജോൺസൻ, എസ്.ഐ ബി. സുരേന്ദ്രൻ, ഗസറ്റഡ് ഓഫിസർമാരായ എരുത്തേമ്പതി ഐ.എസ്.ഡി ഫാം സൂപ്രണ്ട് ആറുമുഖ പ്രസാദ്, പെരിങ്ങോട്ടുകുർശി കൃഷി ഓഫിസർ ഉണ്ണി റാം എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികളുടെ വീടുകളിലും വിജിലൻസ് പരിശോധന നടത്തി. അറസ്റ്റിലായ പ്രതികളെ ആരോഗ്യ പരിശോധനക്ക് ശേഷം തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
ഇവന്മാരെ പോലുള്ളവരുടെ സൊത്ത് വകകൾ കണ്ട്ടു കെട്ടുക..