‘പാപ്കോസ് ‘. സ്ഥലമിപാടിലെ അഴിമതി സഹകരണ വിജിലൻസ് അന്വേഷിക്കണം : അഡ്വ . സുമേഷ് അച്യുതൻ
പാലക്കാട് : കണ്ണമ്പ്രയിലെ സഹകരണ റൈസ് മില്ലിന് സ്ഥലമെടുത്തതിലെ അഴിമതി സിപിഎം പാർട്ടി അന്വേഷണ കമ്മീഷനെ വെച്ച് അന്വേഷണം നടത്താൻ ഇത് സിപിഎംന്റെ പാർട്ടി ഫണ്ട് തിരിമറിയല്ലെന്നും , മറിച്ച് പ്രാഥമിക സഹകരണ സംഘങ്ങളിലെ പണമുപയോഗിച്ച് രൂപീകരിച്ച സംഘത്തിന്റെ പണമായതിനാൽ ഇത് ജനങ്ങളുടെ പണം ആണെന്നും , ആയത് സിപിഎംന്റെ അധികാരം ഉപയോഗച്ച് തട്ടിയെടുക്കലാണ് നടന്നതെന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ സുമേഷ് അച്യുതൻ ആരോപിച്ചു . ആയതിനാൽ ഈ തട്ടിപ്പിനെ കുറിച് സഹകരണ വിജിലൻസ് അന്വേഷണം നടത്തണം . പാലക്കാട് ജില്ലയിൽ നെൽകർഷകർക്ക് സൗകര്യമുള്ള സ്ഥലത്ത് കുറഞ്ഞവിലയിൽ സ്ഥലം ലഭ്യമാണെന്നിരിക്കെ ജില്ലയുടെടെ അതിർത്തി പ്രദേശത്ത് സഞ്ചാരയോഗ്യമല്ലാത്ത സ്ഥലത്ത് പദ്ധതിക്കായി സ്ഥലം വാങ്ങിയത് തന്നെ അഴിമതി നടത്തുവാൻ വേണ്ടിയാണെന്ന് പകൽപോലെ വ്യക്തമാണ്. 23.7 ലക്ഷം രൂപയ്ക്ക് മേടിച്ച സ്ഥലം 15 ലക്ഷം പോലും ഇല്ലാത്തതാണെന്ന വസ്തുത അഴിമതിയുടെ ആഴവും പരപ്പും വർധിപ്പിക്കുന്നു . ഈ അഴിമതിക്ക് നേതൃത്വം നൽകിയ സഹകരണ ജീവനക്കാരനെയും അതിന് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥ- രാഷ്ട്രീയ നേതൃത്വത്തെയും വെളിച്ചത്തുകൊണ്ടുവരാനുള്ള നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു