കേരള പ്രദേശ് ഗാന്ധിദർശൻ വേദി പൊതു സമ്മേളനം നടത്തി.
പാലക്കാട്
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഗൂഗിൾ മീറ്റ് പൊതുസമ്മേളനം
നടത്തി.വി.ടി.ബലറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളിലാണ്
ഗാന്ധിജിയുടെ ആത്മാവ് കുടികൊള്ളുന്നത് എന്നും ഗാന്ധിയൻ ദർശനങ്ങളിലുടെ
മാത്രമേ രാജ്യപുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം ഉദ്ഘാടന
പ്രസംഗത്തിൽ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ
പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. “ഗാന്ധിജിയും, ഗ്രാമവികസനവും ” എന്ന
വിഷയത്തിൽ സെമിനാർ നടത്തി.പ്രൊഫ.കെ.ശശികുമാർ വിഷയം അവതരിപ്പിച്ചു
സംസാരിച്ചു. കെ.പി.ജി.ഡി.സംസ്ഥാന വൈസ് ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത്
മുഖ്യ പ്രഭാഷണം നടത്തി.പി.മോഹനകുമാരൻ, എ ശിവരാമകൃഷ്ണൻ, എം.വി.ആർ.മേനോൻ
,എ.ഗോപിനാഥൻ, കെ.വി. പുണ്യകുമാരി, ടി.എൻ.ചന്ദ്രൻ കെ.അജിത, ലക്ഷ്മി
പത്മനാഭൻ, ഇ.വി.അബ്രഹാം, പി.മധുസൂ തൻ്റെ കാരയങ്കാട് ശിവരാമകൃഷ്ണൻ എന്നിവർ
പ്രസംഗിച്ചു.
കാർഷിക ബില്ല് പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതിതള്ളുക, ഇന്ത്യൻ
ചരിത്രവും, ഗാന്ധിയൻ ചിന്തകളും ഉൾപ്പെടുത്തി കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ
സമ്പ്രദായം നടപ്പാക്കുക, ബാലികാ ബാലന്മാരോടുള്ള കൊടും ക്രൂരതക്കും,
പീഡനത്തിനമെതിരെ ശക്തമായ നിയമനിർമ്മാണങ്ങൾ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ
സമ്മേളനം ആവശ്യപ്പെട്ടു. ഒക്ടോബർ 2 ,3 തിയ്യതികളിൽ ഗുഗിൾ മീറ്റ്
വഴിനടക്കുന്ന സംസ്ഥാന സമ്മേനത്തിൽ ജില്ലയിൽ നിന്നും 25 പ്രതിനിധികളെ
പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.