ചിറ്റൂർ: സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിഷരഹിത ജൈവ പച്ചക്കറിക്കൃഷിക്ക് ചിറ്റൂർ സ്പെഷ്യൽ സബ് ജയിലിൽ തുടക്കമായി. ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ.വിനോദ് കുമാർ, ചിറ്റൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് സി.വി.പ്രതാപ് ചന്ദ്രൻ, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ കെ.മാധവൻ, എം.ഹരിദാസൻ, ഡി.പി.ഒമാരായ സി.ദേവേന്ദ്രൻ, എം.മുജീബ് റഹ്മാൻ, എസ്.അനിൽകുമാർ, സി.സതീഷ്, ജി.പോൾ സെൽവരാജ്, എ.പി.ഒമാരായ പി.ടി.സുരേഷ് കുമാർ, പി.രാജേഷ് കുമാർ, വി.വിനീഷ്, ആർ.വിഷ്ണു, എച്ച്.അഷീബ്, എൻ.ബാലസുന്ദരൻ, കെ.ജീനിഷ് എന്നിവർ പങ്കെടുത്തു.