വീര ശൈവ വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണം ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ
പാലക്കാട് ജില്ലയിൽ വീര ശൈവ വിഭാഗങ്ങളിൽ ചെട്ടി ചെട്ടിയാർ കുരുക്കൾ ഗുരുക്കൾ എന്നീ വിളി പേരുകളിൽ അറിയപ്പെടുന്നവരും പരമ്പരാഗത പപ്പടം നിർമാണം കുല തൊഴിൽ ആയി ഉപ ജീവനം ചെയ്യുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനം ആവശ്യത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുവാൻ ജില്ലയിലെ റെവന്യൂ വകുപ്പിന് കീഴിലുള്ള വില്ലേജ് ഓഫീസർ മാർ തയ്യാറാവണം എന്ന് മേലാമുറിയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു പട്ടാമ്പി താലൂക്കിലെ വിളയൂർ കുലുക്കല്ലൂർ ഷൊറണൂർ വാണിയംകുളം തച്ചൻപാറ എന്നീ വില്ലേജ് പരിധിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യം ആയ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുവാൻ തയ്യാറായില്ലെങ്കിൽ ഉപരോധം സമരം ഉൾപ്പെടെ നടത്തുവാൻ ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ തയ്യാറാവും സംസ്ഥാന സർക്കാർപഠനം ആവസ്യത്തിനു ജാതി സർട്ടിഫിക്കറ്റ് നൽകുവാൻ ഉത്തരവുണ്ടായിട്ടും അത് നൽകാത്തത് അംഗീകരിക്കുവാൻ കഴിയില്ല ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ ജില്ലാ പ്രസിഡന്റ് കണ്ണൻ മേലാമുറിയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ അലനല്ലൂർ ഉത്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം ഗോപിനാഥൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബാല സുബ്രമണ്യൻ ജില്ലാ വൈസ് പ്രസിഡന്റ് ഉഷ വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ വിജയകുമാർ. പ്രേമകുമാരൻ സുധീഷ് ബാബുരാജ് കൃഷ്ണകുമാർ സെൽവരാജ് സുനിത വാസുദേവൻ ബാലൻ തൂത എന്നിവർ സംസാരിച്ചു മണികണ്ഠൻ ഒറ്റപ്പാലം സ്വാഗതവും കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി










