പാലക്കാട്
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് കേന്ദ്രം തെറ്റിദ്ധാരണ പരത്തുന്നത് ദൗർഭാഗ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അട്ടപ്പാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. പുതുക്കിയ മാനദണ്ഡമനുസരിച്ച് കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണ്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമെങ്കിൽ 30 ദിവസത്തിനുശേഷമുള്ളതും കോവിഡ് മരണമാകും. അർഹരായ പരമാവധി ആളുകൾക്ക് ധനസഹായമടക്കം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. ഇന്ത്യയിൽ 1.4 ശതമാനമാണ് കോവിഡ് മരണനിരക്ക്. കേരളത്തിൽ ഇത് 0.6 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.