രണ്ടാം വന്ദേഭാരത്; പാലക്കാട് ഡിവിഷനിലെ എന്‍ജിനീയര്‍മാര്‍ ഏറ്റുവാങ്ങി.
ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്)നിന്നു പാലക്കാട് ഡിവിഷനില്‍ നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്ക് ട്രെയിന്‍ കൈമാറിയത്.
ഈ മാസം ആദ്യം തന്നെ റൂട്ട് തീരുമാനിക്കുമെന്നാണ് അറിയുന്നത്. മംഗളൂരു – തിരുവനന്തപുരം, മംഗളൂരു – എറണാകുളം, മംഗളൂരു -കോയമ്ബത്തൂര്‍, മഡ്ഗാവ്(ഗോവ)- എറണാകുളം എന്നീ റൂട്ടുകളാണ് പരിഗണനയിലുള്ളത്.