നെന്മാറ:- അയിലൂർ പഞ്ചായത്ത് ഓഫീസിനടുത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നിൽ നിന്നിരുന്ന വാകമരം ശനിയാഴ്ച രാത്രി പൊട്ടിവീണു. നൈറ്റ് പെട്രോളിങ്ങിന് വന്ന നെന്മാറ പോലീസ് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും, ഇലക്ട്രിസിറ്റി ജീവനക്കാരും സ്ഥലത്തെത്തി. പരിസരവാസികളായ നാട്ടുകാരും, ജീവനക്കാരും ചേർന്ന് റോഡിൽ വീണ മരം വെട്ടിമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. ഇലക്ട്രിക് സപ്ലൈ കാര്യക്ഷമമാക്കി. രാത്രിയായതിനാൽ വൻ അപകടം ഒഴിവായി.