വടക്കഞ്ചേരി ബസ് സ്റ്റാന്റ് വഴി കടന്ന് വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും പാലക്കാട് ഭാഗത്തേക്ക് പോകുന്നതിനുള്ള റോഡ് ക്രോസിങ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുകെട്ടിയത് അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് രമ്യ ഹരിദാസ് നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. റോഡ് ക്രോസ്സിങ്ങിൽ അപകടങ്ങൾ കുറക്കുന്നതിന് ആവശ്യമായ സിഗ്നൽ ലൈറ്റുകളും സൈൻ ബോർഡുകളും മറ്റും സ്ഥാപിക്കുകയും സർവ്വീസ് റോഡുകൾ നിർമ്മിക്കുകയും ചെയ്യുന്നതിന് പകരം റോഡ് ക്രോസിങ് അടച്ചുകെട്ടിയത് മൂലം വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും മറ്റു യാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് വന്നിരിക്കുന്നതായും രമ്യ ഹരിദാസ് പറഞ്ഞു..