‘സാർവത്രിക സൗജന്യ വാക്സിൻ നടപ്പാക്കുക’ – ജില്ലയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി
പാലക്കാട്:കുത്തകകളെ സഹായിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ വാക്സിൻ നയം പിൻവലിക്കുക,ബി.ജെ.പിയുടെ കേരളത്തോടുള്ള പകപോക്കൽ അവസാനിപ്പിക്കുക,സാർവത്രിക സൗജന്യ വാക്സിൻ നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി വെൽഫെയർ പാർട്ടി ജില്ലയിൽ വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള തെരുവ് പ്രതിഷേധങ്ങൾ,ഒറ്റയാൾ പ്രതിഷേധങ്ങൾ,സമര ഭവനം തീർക്കൽ തുടങ്ങി വിവിധ മണ്ഡലങ്ങളിലായി നൂറിലധികം പ്രതിഷേധ പരിപാടികൾ നടന്നു.വിവിധ കേന്ദ്രങ്ങളിൽ ജില്ല, മണ്ഡലം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Photo Caption: ‘സാർവത്രിക സൗജന്യ വാക്സിൻ നടപ്പാക്കുക’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ജനകീയ പ്രതിഷേധത്തിൻ്റെ ഭാഗമായി ‘സമര ഭവനം’ തീർത്ത കുടുംബം.