കേന്ദ്ര സർക്കാറിൻ്റെ വാക്സിൻ നയത്തിനെതിരെ ജില്ലയിൽ വെൽഫെയർ പാർട്ടിയുടെ വ്യാപക പ്രതിഷേധം
പാലക്കാട്:കുത്തകകളെ സഹായിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ വാക്സിൻ നയം പിൻവലിക്കുക,ബി.ജെ.പിയുടെ കേരളത്തോടുള്ള പകപോക്കൽ അവസാനിപ്പിക്കുക,സാർവത്രിക സൗജന്യ വാക്സിൻ നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഏപ്രിൽ 26 തിങ്കളാഴ്ച വെൽഫെയർ പാർട്ടി ജില്ലയിൽ വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് തെരുവ് പ്രതിഷേധങ്ങൾ, ഒറ്റയാൾ പ്രതിഷേധങ്ങൾ, സമര ഭവനം തീർക്കൽ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.