കൊവിഡ് വാക്സിനേഷന് വിതരണത്തില്‍ സ്വജന പക്ഷപാതം ആരോപിച്ച് പാലക്കാട് നഗരസഭയ്ക്കെതിരെ ഡിവെെഎഫ്ഐ പ്രതിഷേധം. ബിജെപികാർക്ക് ഏകപക്ഷീയമായി വാക്സിൻ നല്‍കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസിനെ ഓഫീസില്‍ തടഞ്ഞുവെച്ചു. തുടർന്ന് നഗരസഭാ പ്രവർത്തകരും ഡിവെെഎഫ്ഐയുമായി വാക്കേറ്റമുണ്ടായി. നഗരസഭാ ഓഫീസിനുള്ളിലെ ഡിവെെഎഫ്ഐ സമരം ഒന്നര മണിക്കൂറോളം നീണ്ടു