ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് BJP മദ്ധ്യമേഖല ജന:സെക്രട്ടറി
ടി.ശങ്കരൻകുട്ടി ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിൽ വാക്സിൻ വിതരണത്തിന്റെ പേരിൽ ആളുകളെ മണിക്കൂറുകളോളം വരി നിർത്തുകയും, സാമൂഹിക അകലം പാലിക്കാനോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനോ സാധിക്കാതെ പൊതുജനങ്ങൾ വലയുന്ന അവസ്ഥയാണ് ഉള്ളതെന്നും ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും BJP ആവശ്യപ്പെട്ടു.
ടോക്കൺ സംവിധാനം നഗരസഭ പരിധിയിലെ ജനങ്ങൾക്കു മാത്രമാക്കി ചുരുക്കാൻ എടുത്ത തീരുമാനം തെറ്റാണ്.
ലക്കിടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, വാക്സിൻ കുത്തിവപ്പ് നടത്താൻ നടപടി സ്വീകരിച്ച് ജനങ്ങളെ സഹായിക്കണം. താലൂക്കാശുപത്രിയിൽ അതിരാവിലെ എത്തി വരി നിന്ന് വലയുന്ന പ്രായമായവരടക്കമുള്ളവരെ വലിയ ജനക്കൂട്ടത്തിൽപ്പെടുത്തി കോവിഡ് വ്യാപിപ്പിക്കാനുതകുന്ന നടപടികളിൽ നിന്ന്
അധികൃതർ പിൻമാറണമെന്നും BJP ആവശ്യപ്പെട്ടു.