ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള സര്‍ജന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എല്‍.സി / തത്തുല്യം, ആര്‍മിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള നേവി & എയര്‍ഫോഴ്സ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് ഏതെങ്കിലും ഒന്നില്‍ 10 വര്‍ഷത്തെ മിലിട്ടറി സര്‍വ്വീസും ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനുമുള്ള കഴിവും ഉള്ളവരെ പരിഗണിക്കും. പ്രായപരിധി 25 – 45 വയസ്. താല്‍പ്പര്യമുള്ളവര്‍ ഇന്ന് (ഒക്ടോബര്‍ 23) രാവിലെ 11 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് നിശ്ചിത വരുമാന പരിധിയിലുള്ള (ഗ്രാമപ്രദേശം – 98,000 & നഗരപ്രദേശം -1,20,000) 18 നും 55 നും മദ്ധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് ആര്‍ട്ടിസാന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ക്കായി അപേക്ഷിക്കാം. ജാമ്യ വ്യവസ്ഥയില്‍ 4 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. വായ്പക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. അപേക്ഷ ഫോറം www.kswdc.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ വനിതാ വികസന കോര്പ്പറേഷന് ഓഫീസില്‍ നല്‍കണമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. ഫോണ്‍ – 0491 2544090
അലോട്ട്മെന്റ് ഇന്ന്
കൊഴിഞ്ഞാമ്പാറ ഐ.ടി.ഐ യില്‍ വനിതകള്‍ക്കുള്ള അലോട്ട്മെന്റ് ഇന്ന് (ഒക്ടോബര്‍ 23) നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇന്‍ഡക്സ് മാര്‍ക്ക് 230 വരെയുള്ളവര്‍ക്കാണ് അവസരം. സെലക്ഷന് ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:- 0491 2971115
ലഫ്. കേണല്‍ നിരജ്ഞന് ഐ.ടി.ഐ യില്‍ പ്രവേശനം
ലഫ്.കേണല്‍ നിരജ്ഞന് മെമ്മോറിയല്‍ ഐ.ടി.ഐ യില്‍ ഈ വര്‍ഷത്തെ ഡി/ സിവില്‍, പ്ലംബര്‍ ട്രെയിഡിലേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ 27, 28 തീയതികളില്‍ നടത്തും. ഈഴവ, മുസ്ലീം, ഒ.ബി.എച്ച് – 225, വനിത -200, EWS- 210, THS- 205, SC-200 വരെ ഇന്‍ഡക്സ് മാര്‍ക്കുള്ളവര്‍ക്കും മറ്റ് സംവരണ വിഭാഗങ്ങള്‍ക്കുമാണ് അവസരം. വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍:- 9526564855, 9447622946
മദ്രസാധ്യാപക ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കോവിഡിന്റെ പാശ്ചാത്തലത്തില്‍ 12,204 ഭാഷാധ്യാപകര്‍ക്കായി 2,40,08000 രൂപ അനുവദിച്ചതായി ചെയര്മാന് എം.പി.അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ ധനസഹായമായി 158 പേര്‍ക്കു പതിനായിരം രൂപ വീതം 15, 80,000/ രൂപയും 39 പേര്‍ക്കു ചികിത്സാധനസഹായമായി 4,90,0436/ രൂപയും അനുവദിച്ചു. ക്ഷേമനിധി അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എഴുപത്തേഴ് വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കും. 153 അപേക്ഷകര്‍ക്ക് പുതുതായി പെന്ഷന് നല്‍കാനും 137 അപേക്ഷകര്‍ക്ക് വിവാഹധനസഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു. കൂടാതെ മൂന്ന് ഗുണഭോക്താക്കള്‍ക്ക് ചികിത്സാ ധനസഹായമായി 75,000/ രൂപ അനുവദിക്കാനും യോഗം തീരുമാനമെടുത്തു. അംഗങ്ങള്‍ ക്ഷേമനിധി അംശാദായമടക്കുന്നതില് വീഴ്ച വരുത്തുന്ന സാഹചര്യങ്ങളില്‍ കുടിശ്ശിക അടച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമേ ആനുകൂല്യങ്ങള്‍ക്കു പരിഗണിക്കേണ്ടതുള്ളൂ എന്ന് യോഗം തീരുമാനമെടുത്തു. യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ മുന്‍ എം.എല്‍.എ എ.എം.യൂസഫ്, ഉമ്മര്‍ ഫൈസി മുക്കം ഹാജി, പി.കെ.മുഹമ്മദ് ഇയാക്കൂബ് ഫൈസി, അബൂബക്കര്‍ സിദ്ധിഖ്, അയിലക്കാട് എ.ഖമറുദ്ദീന് മൗലവി, ഹാരിസ് ബാഫഖി തങ്ങള്‍, ഒ.പി.ഐ.കോയ, ഫൈസല്‍ തറമ്മല്‍, അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പി.എം.ഹമീദ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ആശുപത്രിയില്‍ ഇ.ഇ.ജി ടെക്നീഷ്യന് ഒഴിവ്
ജില്ലാ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ഇ.ഇ.ജി ടെക്നീഷ്യന് ഒഴിവിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ/ബി. എസ്. സി ഇന്‍ ന്യൂറോ ടെക്നോളജി ആണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് അഞ്ചിനു മുമ്പായി districthospitalpkd@gmail.com ല്‍ അയക്കണം. ഫോണ്‍: 0491-2533327.