പമ്പ് ഓപ്പറേറ്റര്‍ ഒഴിവ്
ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പമ്പ് ഓപ്പറേറ്റീവ് ട്രൈനിംഗ് ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും കെ.ജി.ടി.ഇ/ എന്‍.ടി.സി/ ഐ.ടി.ഐ (ഇല്ട്രിക്കല്‍ എം.എം.വി) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം അഭികാമ്യം. താല്പര്യമുള്ളവര് ഇന്ന്(ഒക്ടോബര്‍ 15) രാവിലെ 11ന് അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവ്
ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന് മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. തസ്തിക, വിദ്യാഭ്യാസ യോഗ്യത, ഇന്റര്‍വ്യൂ തിയതി, ശമ്പളം, ഒഴിവ് എന്നിവ ക്രമത്തില്‍. 1) നഴ്സിംഗ് അസിസ്റ്റന്റ- എസ്.എസ്.എല്‍.സി യും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍/ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്- ഇന്റര്‍വ്യൂ ഒക്ടോബര്‍ 20ന് രാവിലെ 10.30 മുതല്‍- ശമ്പളം 11000 രൂപ- ഒരൊഴിവ്. 2) ജി.എന്‍.എം.നഴ്സ്- എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം കോഴ്സും- ഇന്റര്‍വ്യൂ ഒക്ടോബര്‍ 21ന് രാവിലെ 10.30ന് , ശമ്പളം 17000 രൂപ- ഒരൊഴിവ്.3) മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍- എസ്.എസ്.എല്‍.സിയും പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗ് മലയാളം (ലോവര്‍), ഇംഗ്ലീഷ് (ലോവര്‍). ഇന്റര്‍വ്യൂ ഒക്ടോബര്‍ 22 ന് രാവിലെ 10.30 മുതല്‍. ശമ്പളം 10000, ഒരൊഴിവ്. എല്ലാ തസ്തികകള്‍ക്കും പ്രായപരിധി 40. താല്പര്യമുള്ളവര് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം കല്‍പ്പാത്തി, ചാത്തപ്പുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 0491 2966355, 2576355.
ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ജെ.എസ്.എസ്.കെ, ആര്.ബി.എസ്.കെ, ആരോഗ്യകിരണം, കാസ്പ് പദ്ധതികളുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് 2020 നവംബര്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 22 രാവിലെ 11 വരെ സ്വീകരിക്കും. വെബ്സൈറ്റ്- www.etenders.kerala.gov.in
ആസൂത്രണ സമിതി യോഗം 16ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 16ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.
ഗസ്റ്റ് അധ്യാപക ഒഴിവ്
തൃത്താല ആര്‍ട്സ് ആന്റ് സയന്‍സ് കോളെജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോണ്‍- 0466 2270335, 2270353.
ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ ഒഴിവ്
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ താല്്കാലികാടിസ്ഥാനത്തില് ജീവനക്കാരെ നിയമിക്കുന്നു. തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ക്രമത്തില്‍. ഡോക്ടര്‍, എം.ബി.ബി.എസ്, പ്രായപരിധി ഇല്ല. സ്റ്റാഫ് നഴ്സ്, ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്, പ്രായപരിധി 40 വയസ്. ഇ.സി.ജി ടെക്നീഷ്യന്, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജി/ വി.എച്ച്.എസ്.ഇ(ഇ സി ജി & ഓഡിയോ മെട്രിക് ടെക്നീഷ്യന്), പ്രായപരിധി ഇല്ല. റേഡിയോഗ്രാഫര്‍, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി, പ്രായപരിധി 40 വയസ്. നഴ്സിംഗ് അസിസ്റ്റന്റ്, ഏഴാം ക്ലാസ് പാസ്, പ്രായപരിധി 18-40 വയസ്.
താല്പര്യമുള്ളവര് ഒക്ടോബര്‍ 19ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഗവണ്മെന്റ് അംഗീകൃത ഏജന്‍സിയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി അന്നേദിവസം രാവിലെ 10.30ന് വെരിഫിക്കേഷന് എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.