പാലക്കാട്: ലോക്ക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിട്ടതോടെ കൂട്ടുപാതയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ച് വി. മുണ്ടൂര്‍ കൂട്ടുപാതയില്‍ മൊബൈല്‍ ടവര്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികള്‍ക്കു പഠനത്തിനും വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്നതിനും മറ്റും വലിയ പ്രയാസം നേരിട്ടിരുന്നു. ഇതോടെ പ്രദേശത്ത് ടവര്‍ വേണമെന്ന ആവശ്യം ശക്തമായി. നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് വോഡഫോണ്‍ ഐഡിയ ഇപ്പോള്‍ സാധ്യമാക്കിയത്. ടവര്‍ മുണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത എം. വി. കമ്മിഷന് ചെയ്തു. ഉത്സവകരമായ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും തൊഴില്‍ ചെയ്യുന്ന ചെറുപ്പക്കാരുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി സേവന ദാതാവാണ് വി. സംസ്ഥാനത്തെ 1.6 കോടി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വോയ്സും ഡാറ്റയും നല്കി അവരെ സഹായിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയ കേരള, തമിഴ്നാട് ബിസിനസ് മേധാവി എസ്. മുരളി പറഞ്ഞു.
ഫോട്ടൊ: കൂട്ടുപാതയില്‍ വി മൊബൈല്‍ ടവര്‍ മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത കമ്മിഷന് ചെയ്തപ്പോള്‍