പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻറെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കൊല ചെയ്യാൻ ഉപയോഗിച്ച നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിയത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണ്ണുക്കാട് കോരയാറിൽ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ആയുധങ്ങൾ ഫോറൻസിക് സംഘം പരിശോധിക്കും.
സഞ്ജിത്ത് കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പ്രതികൾ അറിയിച്ചത് എന്നും എഡിജിപി വിജയ് സാഖറെ ചൂണ്ടിക്കാട്ടി. ഇന്നലെ കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി.