നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റുകൾ തകർത്തു.
(വാർത്ത.രാമദാസ്. ജി. കൂടല്ലൂർ.)
നെന്മാറ. 28/03/2022ന് രാത്രി 12 മണിക്ക് വിത്തനശേരി മുല്ലക്കൽ ട്രാൻസ്ഫോർമർ ഡി.പി യിൽ കാറിടിച്ച് വൈദ്യുത പോസ്റ്റുകൾ തകർന്ന് റോഡിലേക്ക് ചരിഞ്ഞു . വിത്തനശ്ശേരി മുല്ലയ്ക്കൽ ബസ്സ് സ്റ്റോപ്പിനു സമീപത്തുള്ള ട്രാൻസ്ഫോർമറിൻ്റെ സുരക്ഷാ വേലി തകർത്ത് അപകടം സംഭവിച്ചത്. പരിക്കുകളില്ലാതെ രക്ഷപ്പെട്ട വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന എറണാകുളം സ്വദേശികളായ മൂന്നുപേരായിരുന്നു അപകടത്തിൽപ്പെട്ട കാറിലെ യാത്രക്കാർ. വൈദ്യുതവകുപ്പ് അധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൈദ്യുതി വിതരണം താല്ക്കാലികമായി പുന:സ്ഥാപിച്ചു.