കൃഷി ചെയ്യാനാകാതെപാലക്കയം പൂഴിക്കുന്നിലെ കർഷകർ
പാലക്കയം പൂഴിക്കുന്ന് പ്രദേശത്ത് അഞ്ച് ആനകളുടെ വിളയാട്ടം.മുന്നൂറോളം വാഴയും റബർ,കവുങ്ങ്,തെങ്ങ്മുതലായവയും നശിപ്പിച്ചിട്ടുണ്ട്.മുട്ടത്തു കുന്നേൽ പീറ്റർ അഗസ്റ്റിൻ,മഠത്തിൽ വിത്സൻ എന്നിവരുടെ കൃഷിയിടമാണ് ആന നശിപ്പിച്ചത്. കാട്ടുമൃഗ ശല്യത്താൽ കൃഷി ഒന്നും ചെയ്യാനാകുന്നില്ലെന്ന്പ്രദേശവാസികൾ പറഞ്ഞു.മലയോര ജനത അടുത്ത കാലത്തായി കാട്ടുമൃഗ ശല്യത്താൽവലഞ്ഞിരിക്കുകയാണ്.അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന്പഞ്ചായത്ത് വൈസ്പ്രസിഡന്റ്തങ്കച്ചൻ മാത്യൂസ് ആവശ്യപെട്ടു.ഇന്നലെ രാത്രികൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ഉച്ചയോടെയാണ് കാട് കയറിയത്.ഫോറസ്റ്റ് അതിർത്തിയിൽ നിന്നും കിലോമീറ്ററോളം അകലെയുള്ള ഈ സ്ഥലങ്ങളിലേക്ക് തീറ്റതേടി എത്തുകയാണ് ആനകൾ. മുപ്പതോളം കുടുംബങ്ങളിൽ പകുതിയോളം പേരേആനപ്പേടി കാരണം ഇവിടെ താമസിക്കുന്നുള്ളൂ.രാപകൽ ചോരനീരാക്കി വിളയിക്കുന്നവയെല്ലാം ആനകളും മറ്റ് വന്യജീവികളും കയറി നശിപ്പിക്കുന്നതിൽ പരിഹാരം തേടുകയാണ് മലയോര കർഷകർ