: UDF ജില്ലയിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് DCC പ്രസിഡണ്ട് V K ശ്രീകണ്ഠൻ ‘ ഷൊർണ്ണൂർ ഉൾപ്പടെയുള്ള ഇടതു കോട്ടകൾ പിടിച്ചെടുക്കുമെന്നും VK ശ്രീകണ്ഠൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ സംസ്ഥാന രാഷ്ട്രീയം UDF ന് അനുകൂലമാണ് ‘ സർക്കാറിനെ ബാധിച്ച അഴിമതി ആരോപണവും കെടുകാര്യസ്ഥതയും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. LDF ൻ്റെ എല്ലാ കുതന്ത്രങ്ങളെയും വോട്ടർമാർ തിരിച്ചറിഞ്ഞതാണ് വോട്ടിംഗ് ശതമാനം കൂടാൻ കാരണം’ പാലക്കാട് നഗരസഭയിലും കാലങ്ങളായി LDF കൈവശം വെക്കുന്ന സ്ഥാപനങ്ങളും UDF പിടിച്ചെടുക്കും’ ജനാധിപത്യ പ്രകൃയയിൽ UDF ആണ് ശരിയെന്ന് ജനം തെളിയിക്കുന്ന തെരഞ്ഞെടുപ്പാണ് ന്ടന്നത് ‘ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും UDF മുന്നേറ്റം കാഴ്ചവെക്കുമെന്നും VK ശ്രീകണ്ഠൻ MP പറഞ്ഞു.
LDF ൻ്റെ മുഴുവൻ വോട്ടുകളും രേഖപെടുത്തിയതാണ് ജില്ലയിൽ പോളിംഗ് ശതമാനം ഉയരാൻ ഇടയാക്കിയതെന്ന് CPM ജില്ലാ സെക്രട്ടറി CK രാജേന്ദ്രൻ ‘ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുമെന്നത് UDF ൻ്റെയും NDA യുടെയും അവകാശവാദം മാത്രമാണെന്നും CK രാജേന്ദ്രൻ പറഞ്ഞു. പാലക്കാട് നഗരസഭയുൾപ്പടെ NDA യുടെയുUDF ൻ്റെയും കൈവശമുള്ള നഗര സഭകളിൽ LDF മികച്ച മുന്നേറ്റം നടത്തും. ജില്ലയിലെ 88 തദ്ദേശ സ്ഥാപനങ്ങളിൽ 69 എണ്ണം LDF ൻ്റെ കൈവശമായിരുന്നു എങ്കിൽ 16-ാം തിയതി കഴിയുന്ന തോടെ 95% തദ്ദേശ സ്ഥാപനങളിലും LDF ഭരണമുറപ്പിക്കും UDF ൻ്റെയും NDA യുടെയും വർഗ്ഗീയകാർഡുകൾ തള്ളികളയുകയും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസനം ജനം അംഗീകരിക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് നടന്നതെന്നും CK രാജേന്ദ്രൻ പറഞ്ഞു