വനിതാ കമ്മീഷൻ അദ്ധ്യക്ഷക്കെതിരെ പ്രതിഷേധം
പാലക്കാട്:വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈെെൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പാലക്കാട് നഗരത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരവും എം.സി ജോസഫൈൻ ൻ്റെ
കോലവും കത്തിച്ചു സ്ത്രീത്വത്തെ അപമാനിച്ച ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മുഖ്യമന്ത്രി പുറത്താക്കാൻ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരത്തിന് കോൺഗ്രസ്സ് നേതൃത്വം നല്കുമെന്നും കെ.പി.സി.സി സെക്രട്ടറി പി.വി രാജേഷ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു മണ്ഡലം പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ കെ.ആർ ശർരാജ്, കെ.എൻ സഹീർ, ഹരിദാസ് മച്ചിങ്ങൽ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ഹക്കീം കൽമണ്ഡപം, സി.നിഖിൽ, സദ്ദാം ഹുസൈൻ,
ഷെറീഫ്, സൽമാനുൽ ഫാരിസി
എന്നിവർ പ്രസംഗിച്ചു