തച്ചമ്ബാറ ഭരണം സി.പി.എ മ്മിന് നഷ്ടമായി. തച്ചമ്ബാറയില്‍ നാലാം വാർഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടിന് സി.പി.ഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തി.
ഇതോടെ പതിനഞ്ചംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് എട്ടുപേരുടെ പിന്തുണയായി. എല്‍.ഡി.എഫിന് തച്ചമ്ബാറ പഞ്ചായത്ത് ഭരണം നഷ്ടപ്പെടും. എല്‍.ഡി.എഫ് അംഗം രാജിവെച്ച് ബി.െജ.പിയില്‍ ചേർന്നതിനെ തുട൪ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഒരു സ്വതന്ത്രൻറെ പിന്തുണയോടെയായിരുന്നു എല്‍.ഡി.എഫ് ഭരിച്ചിരുന്നത്.