പാലക്കാടിന്റെ മതേതര പൈതൃകം തുടരണം: ബെന്നി ബെഹനാൻ എംപി
പാലക്കാടിന്റെ മതേതര പൈതൃകം തുടരണമെന്നും ആ തുടർച്ചയ്ക്ക് യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യതയാണെന്നും ബെന്നി ബെഹനാൻ എംപി.
പാലക്കാട് ടൗണ്‍ നോർത്ത് മണ്ഡലം യുഡിഎഫ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് തുരങ്കം വെക്കുന്ന എല്ലാ പ്രവണതകളെയും ഐക്യത്തോടെ പരാജയപ്പെടുത്തിയ ജനതയാണ് പാലക്കാട്ടേത്. ഇപ്പോഴും എപ്പോഴും വർഗീയതയോട് സന്ധി ചെയ്യാത്ത നിലപാടുകള്‍ ഈ ജനത തുടരും. ഇന്ത്യൻ മഹാരാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും മുറുകെ പിടിക്കുവാൻ കഴിയുന്ന ഏക മുന്നേറ്റം യുഡിഎഫ് ആണ്. ഫാസിസത്തിനെതിരായ പോരാട്ടത്തിനും നേതൃത്വം നല്‍കുന്നത് യുഡിഎഫ് തന്നെയാണ്. തങ്ങളെ തകർക്കുവാൻ ആരുമില്ലെന്ന അഹങ്കാരം കൊണ്ട് മുന്നോട്ടുപോയ സംഘപരിവാർ ശക്തികള്‍ക്ക് കനത്ത പ്രഹരമായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്. ഇനിയും ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകും. വയനാടും കേരളവും ആ പോരാട്ടങ്ങളില്‍ കേന്ദ്രബിന്ദുവായി നിലകൊള്ളും എന്നും അദ്ദേഹം പറഞ്ഞു. നാടിനെ വിഭജിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ കേന്ദ്ര ഭരണകൂടം ശ്രമിക്കുമ്ബോള്‍, അതിന് സംസ്ഥാന ഭരണകൂടം പിന്തുണ നല്‍കുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മതേതര ശക്തികള്‍ക്കുള്ള ജനതയുടെ അംഗീകാരം ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. എം പി മാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്ബില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, എഐസിസി അംഗം ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, മുൻ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രൻ, ലീഗ് സീനിയർ വൈസ് പ്രസിഡന്റ് എം എം ഹമീദ്,
കേരള കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി എൻ.ശിവരാജേഷ്,
ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി രാജേന്ദ്രൻ നായർ, ‘
സി.എം.പി ജില്ലാ സെക്രട്ടറി കലാധരൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി നിശ്ചാലനന്ദൻ,
ജെ.എസ്.എസ് സെക്രട്ടറി ശിവാനന്ദൻ, കെ.പി.സി .സി സെക്രട്ടറി ഹരിഗോവിന്ദൻ, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സിന്ധു രാധാകൃഷ്ണൻ, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡൻ്റ് സി.വി.സതീഷ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, കണ്‍വീനർ സെയ്ദലവി പൂളക്കാട്, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി,സിദ്ധിഖ്, ജില്ലാ സെക്രട്ടറി കല്ലടി ബക്കർ, മുജീബ് റഹ്മാൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മുസ്തഫ തങ്ങള്‍, ഡി.സി സി സെക്രട്ടറി സി.ബാലൻ, എന്നിവർ പ്രസംഗിച്ചു