മണ്ഡലം കണ്‍വെൻഷനില്‍ നിന്ന് നാഷണല്‍ ജനതാദളിനെ ഒഴിവാക്കി; സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോണ്‍ ജോണ്‍
UDF കണ്‍വൻഷനിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോണ്‍ ജോണ്‍ പറഞ്ഞു. ഘടകകക്ഷി നേതാവായ താൻ അപരിചിതനല്ലെന്നും ജോണ്‍ ജോണ്‍ പറഞ്ഞു. UDF സ്ഥാനാർഥിയുടെ പോസ്റ്റർ പാലക്കാട് നഗരത്തില്‍ ആദ്യം പതിച്ച ഘടകകക്ഷിയെയാണ് മണ്ഡലം കണ്‍വൻഷനില്‍ നിന്ന് മാറ്റി നിർത്തിയത്. ഇതിനെതിരെ നാഷണല്‍ ജനതാദള്‍ പ്രതിഷേധവുമായി രംഗത്തെത്തി.