പുതുപ്പരിയരം:സംസ്ഥാന സർക്കാരിന്റെ് സ്വർണ്ണ കള്ളക്കടത്തു മയക്കുമരുന്ന് മാഫിയക്കെതിരെ നവംബർ 1 കേരളപ്പിറവി ദിനത്തിൽ പുതുപ്പരിയരം പുളിയംപുള്ളി വടക്കന്റെ് കാട്ടിൽ യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി. കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എ. സി. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി യു.സി.സാജു ചാക്കോ, അധ്യക്ഷനായി നേതാക്കൾ ആയ പി.ബി.വിനോദ് കുമാർ, എം.ആർ.രതീഷ്, എം.ടി.ബിജു, പി.സി.സണ്ണി, വി.വി.സുരേഷ്, തുടങ്ങിയവർ സംസാരിച്ചു.