യുഡിഎഫ് സ്ഥാനാർഥിക്കെതിരേ കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി മത്സരത്തിന്
അലനല്ലൂർ: പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിക്കെതെിരെ ജില്ലയിലെ കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി തന്നെ മത്സര രംഗത്തെത്തിയത് യുഡിഎഫിന് തലവേദനയാകുന്നു. യുഡിഎഫിന് മുൻതൂക്കമുള്ള വാർഡ് 22ലാണ് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റസാഖിനെതിരായി പൂതാനി നസീർ ബാബു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
വാർഡിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന് പൂതാനിനസീർ ബാബു നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ നേതൃത്വം തയ്യാറായില്ല. സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് പൂതാനി സ്വതന്ത്രനായി കളത്തിലിറങ്ങിയത്.ഇതിനിടെ പൂതാനി നസീർ ബാബുവിനെ പിൻതിരിപ്പിക്കാൻ നേതൃത്വം ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. വാർഡിൽ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റസാഖ് മംഗലത്തും പൂതാനി നസീർ ബാബുവും പ്രചരണം തുടങ്ങിക്കഴിഞ്ഞു. അക്ബർ അലി പാറോക്കോടാണ് എൽഡിഎഫിന്റെ സ്ഥാനാർഥി