വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ രണ്ട് പവൻ വരുന്ന സ്വർണാഭരണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു ഗോകുലം ചിട്സ് & ഫിനാൻസ് ജീവനക്കാരൻ മാതൃകയായി.
കോങ്ങാട് :-പുലാപ്പറ്റയിൽ സലൂൺ നടത്തുന്ന അനീഷിന് ഉമ്മനഴിയിൽ നിന്നും കോങ്ങാട്ടേക്കുള്ള യാത്രമദ്ധ്യേ നഷ്ട്ടപെട്ട രണ്ട് പവൻ വരുന്ന സ്വർണ ബ്രേസ്ലേറ്റ് തിരികെ നൽകി പുലാപ്പറ്റ പാലക്കുണ്ടിൽ കാളിദാസൻ മാതൃകയായി. കോങ്ങാട് സ്റ്റേഷനിൽ SI യുടെ നേതൃത്വത്തിലാണ് സ്വർണം തിരികെ ഉടമക്ക് നൽകിയത്. ഈ പ്രവർത്തിയിലൂടെ സമൂഹത്തിന് ഉത്തമ മാതൃക കാണിച്ച കാളിദാസൻ ഗോകുലം ചിട്സ് & ഫിനാൻസ് ന്റെ പാലക്കാട് റീജിയനിൽ ഉള്ള കല്ലടികോട് ബ്രാഞ്ചിൽ ബിസിനസ് മാനേജർ ആയി ജോലി ചെയ്ത് വരികയാണ്.