മുട്ടിക്കുളങ്ങര ക്യാംപിൽ രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി
ഒ
പാലക്കാട് രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനോട് ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടത്. ഹവിൽദാർമാരായ മോഹൻദാസും അശോകനുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമായിരുന്നു. ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് സൂചന.