പട്ടാള ട്രക്ക് മറിഞ്ഞ് എട്ട് പട്ടാളക്കാർക്ക് പരിക്ക്.
— ജോസ് ചാലയ്ക്കൽ —
പാലക്കാട് .. കൊയമ്പത്തൂർ -പാലക്കാട് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനു മുമ്പിൽ ട്രക്ക് മറിഞ്ഞ് ഒരു വഴിയാത്രക്കാരനും എട്ട് പട്ടാളക്കാരനും പരിക്കുപറ്റി. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനായ ശിവരാമൻ്റെ പരൂക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. സെക്കൻ ട്രാബാദിൽ നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന പതിനൊന്നാമത് മദ്രാസ് റിജ്മെൻ്റലെ പതിനെട്ട് സൈനീക രാ ണ് ട്രക്കിൽ ഉണ്ടായിരുന്നത്. വഴിയാത്രക്കാരനായ ശിവരാമൻ പെട്ടെന്ന് റോഡ് മുറിച്ചുകടക്കുമ്പോൾ ട്രെക്ക് വെട്ടിച്ചതാണ് മറിയാൻ കാരണമെന്ന് പോലീസ് പറഞ്ഞു. വാഹനം എടുത്തു മാറ്റി
സന്തോഷ്, ബിമലേഷ്, ബാലു; മൂർത്തി., മരുതരാജ്: അനന്തരാജ: വിനോദ്;മനോജ് കുമാർ എന്നി പട്ടാളക്കാർക്കാണ് പരിക്ക് പറ്റിയത്.