യുവാവിനെ കാര്‍ കയറ്റിയും മര്‍ദ്ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മര്‍ദിച്ചു. കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് അടിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. കഴുത്തില്‍ ബെല്‍റ്റിട്ട് കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീണ നിഷാദിനെ കാര്‍ കയറ്റിക്കൊല്ലാനും ശ്രമമുണ്ടായി.
പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള മുഹമ്മദ് യൂസഫ്, ഫൈസല്‍, മേപ്പറമ്ബ് സ്വദേശി അര്‍ഷാദ്, എന്നിവരാണ് അറസ്റ്റലായത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.