വാളയാർ ചെല്ലൻകാവ് ആദിവാസി കോളനിയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 31 വരെ ജില്ലയിലെ മുഴുവൻ ഊരുകളിലും എക്സൈസ് പരിശോധനയും ബോധവൽക്കരണവും നടത്തും.സാനിറ്റൈസർ ഉപയോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആവർത്തിച്ചു ക്ലാസെടുക്കാനും എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ നിർദേശം നൽകി.
സാനിറ്റൈസർ ദുരുപയോഗം, വ്യാജചാരായത്തിന്റെയും വ്യാജകള്ളിന്റെയും നിർമാണം എന്നിവ സംബന്ധിച്ചു വിവരം ലഭിക്കുന്നവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ഷാജി എസ്. രാജൻ അഭ്യർഥിച്ചു. പരാതികളും വിവരങ്ങളും ശേഖരിക്കാൻ രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട് . ഫോൺ 0491 250 5897.