പാലക്കാട്:വേനൽ കനത്തതോടെ പാതയോരങ്ങളിൽ നട്ട ചെടികൾക്ക് നനവ് നൽകുകയാണ് കൊടുമ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർ ‘ പത്തോളം പണിക്കാരാണ് നിത്യവും ചെടികൾ കരിയാതിരിക്കാനായി നനവ് നൽകുന്നത് ‘ കൊടുമ്പു പഞ്ചായത്തിലെ പ്രധാന പാതയോരത്ത് നട്ട ചെടികൾക്കാണ് തൊഴിലുറപ്പ് പണിക്കാർ നിത്യവും നനവ് നൽകുന്നത് ‘ തൊഴിലുറപ്പ് പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തിയാണ് പാതയോരത്ത് ചെടികൾ നട്ടുപിടിപ്പിച്ചത് ‘ മാവ്, പ്ലാവ്,വേങ്ങ, ബദാം, വേപ്പ് തുടങ്ങി വിവിധയിനം ചെടികളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത് ‘ വേനലിൽ ചെടികൾ വാടിക്കരിയാതെ കാത്തുസൂക്ഷിക്കണമെന്ന ഹരിതസേനയുടെ നിശ്ചയദാർഡ്യമാണ് ചെടിക്ക് നനവ് നൽകി കാത്തു സൂക്ഷിക്കുന്നതിനായി കരുതൽ നൽകുന്നത് വൃക്ഷം വലുതായി ഫലങ്ങൾ കായ്ച്ചു തുടങ്ങിയാൽ കാൽനടക്കാർക്കു ഭക്ഷിക്കാനുംവേണമെങ്കിൽ ലേലത്തിൽ വിറ്റാൽ പഞ്ചായത്തിനു വരുമാനമാകുമെന്നതുമാണ് ലക്ഷ്യം.