60 വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങൾ മുറിച്ചു.
കനാലിലെ മരക്കൊമ്പ് മാറ്റിയില്ല.
മലമ്പുഴ: ശാസ്താ കോളനിയിലെ കനാലിൽ കിടക്കുന്ന മരക്കൊമ്പു് മാറ്റിയില്ലെന്ന് പരാതി. വൈദ്യൂതി കമ്പിയിൽ തട്ടി നിൽക്കുന്ന ശിഖരങ്ങൾ വെട്ടി മാറ്റുന്നതിൻ്റെ ഭാഗമായാണ് ഇത് വെട്ടിയതെന്നും കരാറുകാരനെ കൊണ്ടാണ് വെട്ടിച്ചതെന്നും പറയുന്നു. കനാലിലൂടെ മഴവെള്ളം ഒലിച്ചു വരുന്നതോടൊപ്പം വരുന്ന പ്ലാസ്റ്റിക്ക് മാലിന്യം ഉൾപ്പെടെ ഈ മരക്കൊമ്പിൽ തട്ടി നിൽക്കുകയാണ്.’
കനാലിൻ്റെ ഓരത്തു നിൽക്കുന്ന അറുപതു വർഷത്തിലധികം പഴക്കമുള്ള പാലമരങ്ങളുടെ പകുതിക്കു മുകൾ ഭാഗവും വെട്ടിമാറ്റിയിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകർ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യൂന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മരങ്ങൾ മുറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നീട്ടുണ്ടു്.
മലമ്പുഴ സബ്ബ് സ്റ്റേഷനിൽ നിന്നും 33. കെ.വി.ലൈൻ കൽപ്പാത്തി സബ്ബ് സ്റ്റേഷനിലേക്ക് നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണ് മരം വെട്ടൽ നടന്നത്.
ചിത്രം.. കനാലിൽ മരക്കൊമ്പു് കിടക്കുന്നു.
2 പകുതിക്കു മുകളിൽ മുറിച്ചുമാറ്റി.യപാല മരങ്ങൾ.