പട്ടാമ്പി: ജനങ്ങളുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയായി ഒരു കെഎസ്ഇബി ട്രാൻസ്ഫോർമർ. തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിലെ കൈപ്പുറം അങ്ങാടിയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്ന വഴിയിൽ റോഡ് വക്കിലായാണ് കെഎസ്ഇബി ട്രാൻസ്ഫോർമർ നിലകൊള്ളുന്നത്. ഇത് കാരണം വിദ്യാർഥികൾക്കും യാത്രക്കാർക്കും വളരെയധികം ഭീഷണിയായാണ് നിലകൊള്ളുന്നത്. തെരുവിലൂടെ അലഞ്ഞു നടക്കുന്ന മൃഗങ്ങൾക്കുംവരെ അപകട സാധ്യത നില നിൽക്കുന്നു. ചെറിയ കുട്ടികൾക്ക് വരെ തൊടാവുന്ന തരത്തിലായാണ് ഫീസ് കാരിയറുകൾ നിൽക്കുന്നത്. റോഡ് വീതികുട്ടലിന്റെ ഭാഗമായി സൈഡുകൾ നികത്തിയപ്പോൾ ട്രാൻസ്ഫോർമർ തറനിരപ്പിൽ നിന്നും വളരെയധികം ഉയരം കുറഞ്ഞതാണ് വിനയായത്. നിലവിലുള്ള റോഡിന്റെ ഏതാനും അംഗുലം അകലെയാണ് ട്രാൻസ്ഫോർമർ ഇപ്പോൽ സ്ഥിതിചെയ്യുന്നഥെന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ ക്ഷണിച്ചു വരുത്തുന്നത്. പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കെഎസ്ഇബി അധികൃതരാണ് നടപടി സ്വീകരിക്കെണ്ടതെന്നാണ് അവരുടെ നിലപാട്. കെഎസ്ഇബി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോൾ അവർക്ക് ഇക്കാര്യത്തെക്കുറിച്ച് യാതൊരു നിർദ്ദേശവും ലഭിച്ചില്ലെന്നാണ് വിശദീകരണം. ഏതായാലും ജനങ്ങളുടെയും മറ്റു ജീവികളുടെയും ജീവൻ കൊണ്ടുളള ഈ കളിയിലെ പിടിപ്പുകേടിന് എത്രയും പെട്ടെന്ന് ഇതിന് ഒരു സാശ്വത പരിഹാരം കാണണമെന്നാണ് പരിസരം വാസികൾ ആവശ്യപ്പെടുന്നത്.