“ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവ് പിടികൂടി. പട്ടാമ്പി എക്സൈസ് റേഞ്ച്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ, ആർ.പി.എഫ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രാത്രി പത്തോടെ സ്റ്റേഷനിലെത്തിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് രണ്ട് കടലാസ് പെട്ടിയിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടത്. പരിശോധന കണ്ട് കൊണ്ടുവന്നവർ ഉപേക്ഷിച്ച് സ്ഥലം വിട്ടതാകാമെന്ന് കരുതുന്നു.