തൃച്ചി-പാലക്കാട് ട്രെയിൻ ആറ് മുതൽ
തൃച്ചി-പാലക്കാട് ട്രെയിൻ ആറ് മുതൽ
പാലക്കാട്: പൂർണമായും റിസർവ് ചെയ്ത തൃച്ചി ജങ്ഷൻ-പാലക്കാട് ടൗൺ എക്സ്പ്രസ് സ്പെഷൽ തൃച്ചിയിൽനിന്ന് ജനുവരി ആറിനും പാലക്കാട് ടൗണിൽനിന്ന് ഏഴിനും സർവിസ് ആരംഭിക്കും. 06843ാം നമ്പർ ട്രെയിൻ തൃച്ചി ജങ്ഷനിൽനിന്ന് ഉച്ചക്ക് ഒന്നിന് പുറപ്പെട്ട്, രാത്രി 8.35ന് പാലക്കാട് ടൗണിലെത്തും. 06844ാം ട്രെയിൻ പാലക്കാട് ടൗണിൽനിന്ന് രാവിലെ 06.35ന് പുറപ്പെട്ട്, ഉച്ചക്ക് 1.50ന് തൃച്ചി ജങ്ഷനിലെത്തും. ഇൗ ട്രെയിനിന് 11 രണ്ടാം ക്ലാസ് സിറ്റിങ് കോച്ചുകൾ ഉണ്ടായിരിക്കും.