വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കയറി വാതിൽ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വിദഗ്ധ സംഘമാണ് പൂട്ടു പൊളിച്ച് പുറത്തിറക്കിയത്. ഉള്ളിൽനിന്ന് കയർ കെട്ടിയാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്. വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിയിലാണ് ഇയാൾ തയറി വാതിലടച്ചത്. ഇയാളുടെ ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നും ഇയാൾ ആർപിഎഫിന് മൊഴി നൽകി. ആർപിഎഫ് കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.