പാലക്കാട്L വിദ്യാഭ്യാസ ജില്ലാ സംയുക്ത കായികാധ്യാപിക സംഘടന ജില്ലാ സമ്മേളനം ഇന്ന് കാലത്ത് പത്ത് മണിക്ക് പാലക്കാട് ഗസാല ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ പിഎസ്പിഇടിഎ ജില്ലാ പ്രസിഡന്റ് വി സുരേഷ് അധ്യക്ഷത വഹിച്ചു. വിരമക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.
ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കായികാധ്യാപകരായ കെ ശേഖരന്‍, ഇ പി പൗലോസ്, സി വി രഘുനാഥ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എസ് ദാസന്‍, ഗഫൂര്‍ പി എ, സൈനുദ്ദീന്‍ , എ ശശീന്ദ്രന്‍, പോള്‍വര്‍ഗ്ഗീസ്, സി ജയകൃഷ്ണന്‍, പ്രസാദ് സി, ബേബി ലാല്‍, ബി സുരേഷ്, സുനിതാകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡിപിഇടിഎ സംസ്ഥാന ട്രഷറര്‍ കെ കൃഷ്ണദാസന്‍ സ്വാഗതവും ഡിപിഇടിഎ ജില്ലാ സെക്രട്ടറി ജോഷി മോഹന്‍ദാസ് നന്ദിയും പറഞ്ഞു.









