പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് 36 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും.
പാലക്കാട് അമ്പലപ്പാറ സ്വദേശി ശശിയാണ് കേസിലെ പ്രതി. പാലക്കാട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ, ഒരു വർഷം അധിക തടവ് കൂടി അനുഭവിക്കേണ്ടി വരും.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇരുപത്തിയഞ്ചുകാരനായ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.