പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്. ടോള്‍ വഴി സമീപപ്രദേശത്തെ സ്കൂളുകളിലേക്ക് സർവീസ് നടത്തിയ വാഹനങ്ങള്‍ക്കാണ് പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചത്.
രണ്ട് ലക്ഷം രൂപ വരെ പിഴ അടയ്ക്കണമെന്നാണ് നിർദേശം.
ടോള്‍ കമ്ബനിയായ തൃശൂർ എക്സ്പ്രസ് ലിമിറ്റഡിന്റെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുപ്പതോളം വാഹന ഉടമകള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചതായാണ് വിവരം. പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ അനധികൃതമായി സർവീസ് നടത്തിയെന്നും നോട്ടീസില്‍ പറയുന്നു.