പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള കരാര്‍ കമ്ബനിയുടെ നീക്കത്തില്‍ വ്യാപക പ്രതിഷേധം
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി. ടോള്‍ പിരിവ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാര്‍ കമ്ബനിയുമായി നടത്തിയ ചര്‍ച്ചയില്‍ ഓഗസ്റ്റ് 15 വരെ തല്‍സ്ഥിതി തുടരാൻ തീരുമാനമായി.
പന്നിയങ്കര ടോൾ ബൂത്തിൽ ഇന്നുമുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. രാവിലെ പത്തുമുതൽ ടോൾ
ഈടാക്കും. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ജില്ലാ കളക്ടറെ ധരിപ്പിച്ചിട്ടുണ്ടെന്നും ടോൾ മാനേജർ മുകുന്ദൻ പറഞ്ഞു. അതേസമയം, ടോൾ പിരിക്കുന്ന
സ്ഥിതിയുണ്ടായാൽ ഇതുവരെ ഉണ്ടാകാത്തെ ശക്തമായ സമരത്തിന് തയ്യാറെടുത്താണ് രാഷ്ട്രീയ പാർട്ടികളുള്ളത്. രാവിലെ ഒൻപതോടെ വിവിധ പാർട്ടികൾ പ്രതിഷേധ സമരങ്ങൾക്ക് ആരംഭിിച്ചിരുന്നു